ടെക്സസ്: അമേരിക്കയിലെ ടെക്സസില്‍ തോക്കുകൊണ്ട് കളിക്കുന്നതിനിടെ വെടിപൊട്ടി മൂന്ന് വയസ്സുകാരന് മരിച്ചു. കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. ബന്ധുവിന്റെ പോക്കറ്റില്‍ നിന്ന് അറിയാതെ താഴെ വീണ തോക്ക് കുട്ടിയെടുത്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
പിറന്നാള്‍ ആഘോഷത്തിനിടെ മുതിര്‍ന്നവരെല്ലാം ചീട്ടുകളിയില്‍ ആയിരുന്നുവെന്നും അതിനിടയില്‍ വെടിപൊട്ടിയ ശബ്ദം കേട്ട് ചെന്നു നോക്കിയപ്പോഴാണ് അപകടം നടന്നത് കണ്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. നെഞ്ചില്‍ വെടിയേറ്റ കുട്ടി ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ ആയിരുന്നു. ശനിയാഴ്ച ആയിരുന്നു അപകടം.
National News: തമിഴ്നാട് മല്‍സ്യ തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന ആക്രമിച്ചതായി പരാതി
229 കുട്ടികള്‍ക്കാണ് ഈ വര്‍ഷം ഇതുവരെയായി ഇത്തരത്തിലുള്ള അപകടങ്ങളിലൂടെ വെടിയേറ്റിരിക്കുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ 97 കുട്ടികള്‍ക്ക് ജീവന് നഷ്ടമാകുകയും ചെയ്തിട്ടുണ്ട്.