രാജ്യത്ത് 32 ലക്ഷം പേർ ഇതിനോടകം വാക്‌സിൻ സ്വീകരിച്ചു; കുവൈറ്റ്

By Team Member, Malabar News
32 Lakhs People Vaccinated In Kuwait Said Health Ministry
Ajwa Travels

കുവൈറ്റ്: 16 വയസിന് മുകളിൽ പ്രായമുള്ള 32 ലക്ഷം ആളുകൾ പൂർണമായും കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഇവരിൽ 10 ലക്ഷം ആളുകൾ ഇതിനോടകം ബൂസ്‌റ്റർ ഡോസ് സ്വീകരിച്ചവരാണെന്നും അധികൃതർ വ്യക്‌തമാക്കി.

കോവിഡ് വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ച് 6 മാസം പിന്നിട്ട 16 വയസിന് മുകളിലുള്ള ആളുകൾക്കാണ് ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യുന്നത്. ഇവരിൽ 40 വയസിന് മുകളിലുള്ള ആളുകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാതെ തന്നെ വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.

നിലവിൽ കുവൈറ്റിൽ കോവിഡ് കേസുകളിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ കഴിഞ്ഞ മാസം തന്നെ രാജ്യത്ത് നിന്നും പിൻവലിച്ചിരുന്നു. കൂടാതെ വാക്‌സിൻ സ്വീകരിക്കാത്ത ആളുകളെ ഷോപ്പിങ് മാളുകളിലും സിനിമ തിയേറ്ററുകളിലും നിലവിൽ പ്രവേശിപ്പിച്ചു തുടങ്ങുകയും ചെയ്‌തു.

Read also: ടിക്കറ്റ് ചാർജ് വർധന; ബസുടമകളുടെ ആവശ്യം ന്യായമെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE