നിർമാണം കഴിഞ്ഞ് 34 വർഷം; ഗതാഗത യോഗ്യമാക്കാൻ കഴിയാത്തൊരു പാലം

By Staff Reporter, Malabar News
mannur-bridge
Ajwa Travels

കോഴിക്കോട്: നിർമാണം പൂർത്തിയാക്കി 34 വർഷം പിന്നിടുമ്പോഴും മണ്ണൂർ ചരക്കടവ് പാലത്തിൽ ഇന്നും വാഹനത്തിന്‌ പ്രവേശനമില്ല. കടലുണ്ടി പഞ്ചായത്തിലെ മണ്ണൂരിനെയും മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിലെ പുല്ലിപ്പറമ്പിനെയും ബന്ധിപ്പിക്കുന്ന മുക്കത്ത് കടവ് പുഴയ്‌ക്ക്‌ കുറുകെ 1987ലാണ് പാലം നിർമിച്ചത്.

സാധാരണ വാഹനങ്ങൾക്കൊപ്പം മിനി ബസ് സർവീസെങ്കിലും ആരംഭിക്കാമെന്ന് കരുതിയായിരുന്നു നിർമാണം. എന്നാൽ പാലത്തിന്റെ ഇരുഭാഗത്തും അപ്രോച്ച് റോഡിനായി സ്‌ഥലം കിട്ടിയില്ല. പാലം 20 അടിയോളം ഉയരത്തിലാണ് നിർമിച്ചത്.

ഇതിന് സമാനമായി റോഡില്ലാതായതോടെ മൂന്ന് വർഷത്തിനുശേഷം ചവിട്ടുപടികൾ നിർമിച്ച് കാൽനടയാത്രയ്‌ക്ക്‌ സൗകര്യമൊരുക്കിയെങ്കിലും കയറിയിറങ്ങൽ വലിയ സാഹസമാണ്.

ടികെ ഹംസ മന്ത്രിയായപ്പോഴാണ് പാലം നിർമിച്ചത്. പലവിധ കാരണങ്ങളാൽ അപ്രോച്ച് റോഡ് ആവശ്യം നിറവേറ്റപ്പെട്ടില്ലെങ്കിലും, ഇപ്പോൾ ചേലേമ്പ്ര പഞ്ചായത്ത് അധികൃതരും പുല്ലിപ്പറമ്പ് നിവാസികളും പാലം ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവുമായി വന്നിട്ടുണ്ട്‌.

Read Also: കർഷക സമരം ഏഴാം മാസത്തിലേക്ക്; ഗവര്‍ണറുടെ വസതിയിലേക്ക് ഇന്ന് മാര്‍ച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE