36,652 പുതിയ രോഗികൾ; രാജ്യത്തെ കോവിഡ് കേസുകൾ 96 ലക്ഷം കടന്നു

By News Desk, Malabar News
Covid India Updates
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്‌ഥാനങ്ങളിലുടനീളം 36,652 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 96 ലക്ഷം കടന്നതായി സർക്കാർ കണക്കുകൾ വ്യക്‌തമാക്കുന്നു. നിലവിൽ രാജ്യത്ത് 96,08,211 കോവിഡ് രോഗികളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 512 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 1,39,700 ആയി ഉയർന്നു.

അതേസമയം, 90,58,822 പേർ രോഗമുക്‌തി നേടി. രാജ്യത്തെ രോഗമുക്‌തി നിരക്ക് ശനിയാഴ്‌ച 94.28 ശതമാനമായി ഉയർന്നു. കോവിഡ്-19 മരണനിരക്ക് 1.45 ശതമാനമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ 4,09,689 സജീവ കേസുകളാണുള്ളത്.

ഇന്ത്യയിലെ ശരാശരി ദൈനംദിന കേസുകളുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന് അധികൃതർ പറയുന്നു. വാക്‌സിൻ പരീക്ഷണങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്. പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലുള്ള രണ്ട് കോവിഡ് പ്രതിരോധ വാക്‌സിനുകൾ 2021 ജനുവരിയിൽ അടിയന്തര ഉപയോഗത്തിന് അർഹത നേടിയതായി എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ പറഞ്ഞു. എന്നാൽ സാധാരണക്കാർക്ക് വാക്‌സിൻ ഉടൻ ലഭ്യമാകില്ലെന്നാണ് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

ഏറ്റവും കൂടുതൽ രോഗബാധ ഇപ്പോഴും മഹാരാഷ്‌ട്രയിൽ തന്നെയാണ്. 127 മരണങ്ങളാണ് സംസ്‌ഥാനത്ത്‌ റിപ്പോർട്ട് ചെയ്‌തത്‌. ഏറ്റവും കൂടുതൽ പ്രതിദിന മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതും മഹാരാഷ്‌ട്രയിലാണ്. രാജസ്‌ഥാൻ, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്‌ഥാനങ്ങളിലും ഉയർന്ന മരണ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE