4000 ലിറ്റർ ഡീസൽ മോഷ്‌ടിച്ചു; ടാങ്കർ ഡ്രൈവർമാർക്ക് എതിരെ നടപടി

By News Desk, Malabar News
Ajwa Travels

കുവൈറ്റ് സിറ്റി: നാലായിരത്തോളം ലിറ്റര്‍ ഡീസല്‍ മോഷ്‍ടിച്ച സംഭവത്തില്‍ കുവൈറ്റിൽ രണ്ട് ടാങ്കര്‍ ഡ്രൈവര്‍മാർക്കെതിരെ കേസ്. ഒരു ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പാകിസ്‌ഥാൻ സ്വദേശികള്‍ക്കെതിരെയാണ് സബിയ ഓയില്‍ ഫീല്‍ഡില്‍ നിന്ന് ഡീസല്‍ മോഷ്‍ടിച്ചെന്ന കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇവിടെ നിന്നു തന്നെ ഇലക്‌ട്രിക് കേബിളുകള്‍ മോഷണം പോയ സംഭവത്തിലും ഇവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

ഓയില്‍ ഫീല്‍ഡില്‍ ഉപയോഗിക്കുന്ന ചില മെഷീനുകളിലേക്ക് ആവശ്യമായിരുന്ന ഡീസലാണ് മോഷണം പോയത്. ഇവിടെ ചുമതലയിലുണ്ടായിരുന്ന സൂപ്പര്‍വൈസര്‍ ഡീസലിന്റെ അളവില്‍ കുറവ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവിടെ ടാങ്കര്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന രണ്ട് പാകിസ്‌ഥാൻ സ്വദേശികളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. തുടര്‍ന്ന് കേസ് രജിസ്‌റ്റര്‍ ചെയ്‌ത്‌ തുടര്‍ നടപടികള്‍ക്കായി പബ്‌ളിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.

Most Read: എൻഡോസൾഫാൻ ഇരകൾക്ക് നഷ്‌ടപരിഹാരമില്ല; ചീഫ് സെക്രട്ടറിക്ക് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE