കണ്ണൂരിൽ പുഴയിലിറങ്ങിയ 42-കാരനെ കാണാതായി; ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു

By Trainee Reporter, Malabar News
drowned_thrissur
Representational Image
Ajwa Travels

കണ്ണൂർ: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ നീന്താൻ ഇറങ്ങിയ 42 കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പെരിങ്ങോം കൊരങ്ങാട് സ്വദേശിയെയാണ് ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതാത്. ടാപ്പിങ് തൊഴിലാളിയായ പ്രദീപിനെയാണ് (42) ചെറുപുഴ ആവുള്ളാം കയത്തിൽ കാണാതായത്. പെരിങ്ങോം ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.

അതിനിടെ, തിരുവനന്തപുരം ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു. പുനലൂർ അരുംപുന്ന സ്വദേശി ജ്യോതിസ് (24) ആണ് മരിച്ചത്. വിനോദസഞ്ചാര സംഘത്തിനൊപ്പം ഇന്ന് ഉച്ചതിരിഞ്ഞാണ് ജ്യോതിസ് ആഴിമലയിൽ എത്തിയത്. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി കടലിലേക്ക് വീഴുകയായിരുന്നു. കോസ്‌റ്റൽ പോലീസെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Most Read: തോമസ് കപ്പ് ബാഡ്‌മിന്റണ്‍; ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE