44 പേര്‍ക്ക് കോവിഡ്; ഇരിക്കൂര്‍ പഞ്ചായത്ത് പൂര്‍ണ്ണമായും അടച്ചിട്ടു

By Team Member, Malabar News
Malabarnews_kannur
Representational image
Ajwa Travels

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്തിലെ 44 പേര്‍ക്ക് ഒരുമിച്ച് കോവിഡ് സ്‌ഥിരീകരിച്ചതോടെയാണ് തീരുമാനം. കഴിഞ്ഞ ദിവസം ഇരിക്കൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ആന്റിജന്‍ പരിശോധനക്ക് വിധേയരാക്കിയ 93 പേരില്‍ 44 പേര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. 23 പേരുടെ ഫലം ഇതുവരെ വന്നിട്ടില്ല.

കോവിഡ് സ്‌ഥിരീകരിച്ച 44 പേരില്‍ ഭൂരിഭാഗം ആളുകളും ചേടിച്ചേരിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തവരാണ്. ഈ പ്രദേശത്ത് നാളെ വീണ്ടും ആന്റിജന്‍ പരിശോധന നടത്തും. അതിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ ഇന്ന് ഈ പ്രദേശത്ത് രോഗലക്ഷണം ഉള്ളവരെ കണ്ടെത്താനായി ഇറങ്ങും. രോഗം സ്‌ഥിരീകരിച്ചവരില്‍ 2 പേരെ ഇപ്പോള്‍ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ള ആളുകളെ വീടുകളില്‍ നിരീക്‌ഷണത്തിലാക്കി ചികില്‍സ നല്‍കുകയാണ്.

കാര്യമായ രോഗലക്‌ഷണങ്ങള്‍ പ്രകടിപ്പിക്കാത്തത് കൊണ്ടാണ് ഭൂരിഭാഗം ആളുകളെയും വീടുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ദിവസം നടത്തിയ പരിശോധനയില്‍ ഇത്രയധികം ആളുകള്‍ക്ക് ഈ പ്രദേശത്ത് രോഗം സ്‌ഥിരീകരിക്കുന്നത്. അതിനാല്‍ തന്നെ രോഗ വ്യാപനം ഉയരാതിരിക്കാന്‍ പഞ്ചായത്ത് അടച്ചിടുന്നതാണ് ഫലപ്രദമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, കടകള്‍ എന്നിവ ഉള്‍പ്പെടെ പഞ്ചായത്തില്‍ എല്ലാം പൂര്‍ണ്ണമായും അടച്ചിടും. രോഗം കൂടുതല്‍ ആളുകളിലേക്ക് പകരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Malabar news : നേച്ചര്‍ പുരസ്‌കാരം; 18 വര്‍ഷത്തിന് ശേഷം സ്വന്തമാക്കിയ ഇന്ത്യക്കാരന്‍ പാലക്കാട് സ്വദേശി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE