തലസ്ഥാന നഗരിയില്‍ വന്‍ കഞ്ചാവ് വേട്ട; പ്രതികള്‍ അറസ്റ്റില്‍

By News Desk, Malabar News
Ganja seized in thiruvananthapuram
Representational Image
Ajwa Travels

തിരുവനന്തപുരം: ആറ്റിങ്ങലില്‍ നാഷണല്‍ പെര്‍മിറ്റ് കണ്ടെയ്നര്‍ ലോറിയില്‍ കടത്തി കൊണ്ട് വന്ന 500 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. ചില്ലറ വിപണിയില്‍ 20 കോടി രൂപയോളം വില മതിക്കുന്ന കഞ്ചാവാണ് എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനികുമാറിന്റെയും ഇന്‍സ്പെക്ടര്‍ മുകേഷിന്റെയും നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംസ്ഥാനത്തെ ഇത് വരെയുള്ള ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.

തിരുവനന്തപുരം ദേശീയപാതയില്‍ കോരാണി ജംഗ്ഷന് സമീപമാണ് കഞ്ചാവ് പിടികൂടിയത്. ലോറി ഡ്രൈവറും ഝാര്‍ഖണ്ഡ് സ്വദേശിയുമായ കൃഷ്ണ, പഞ്ചാബ് സ്വദേശി ഗുല്‍ദീപ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും വര്‍ഷങ്ങളായി ആന്ധ്രാപ്രദേശിലാണ് താമസമെന്ന് അധികൃതര്‍ പറയുന്നു. പഞ്ചാബ് സ്വദേശി രാജു ഭായി എന്ന പേരില്‍ അറിയപ്പെടുന്ന ഡീലറാണ് ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നത്. ഇയാളെ കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലും ഇവര്‍ക്ക് ഇടപാടുകള്‍ ഉണ്ട്. നാല് വന്‍ ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചു. ഇവരില്‍ രണ്ട് കണ്ണൂര്‍ സ്വദേശികളും തൃശൂര്‍, ചിറയിന്‍കീഴ് സ്വദേശികളും ഉള്‍പ്പെടുന്നു.

നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തിയ ഒരു കോടി രൂപയുടെ ലഹരിമരുന്നുകള്‍ രണ്ട് മാസം മുമ്പ്  എക്‌സൈസ് പിടികൂടിയിരുന്നു. കൂടുതലായും ചരക്ക് ലോറികളിലാണ് ഇപ്പോള്‍ ലഹരി കടത്ത് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE