മലപ്പുറം: പെരിന്തൽമണ്ണയിൽ വീണ്ടും വൻ ലഹരിവേട്ട. അന്താരാഷ്‌ട്ര മാർക്കറ്റിൽ അഞ്ച് ലക്ഷത്തിലധികം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടി. ക്രിസ്‌റ്റൽ രൂപത്തിലുള്ള 51 ഗ്രാമുമായി പെരിന്തൽമണ്ണ പിടിഎം കോളേജ് പരിസരത്തു നിന്ന് ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ മുഹമ്മദ് ഷാഫി (23) ആണ് പിടിയിലായത്.
ജില്ലയിൽ യുവാക്കളുടെ ഇടയിൽ സിന്തറ്റിക് മയക്കുമരുന്നുകളായ എംഡിഎംഎ, എൽഎസ്എൽഡി തുടങ്ങിയവയുടെ ഉപയോഗം വർധിച്ചു വരുന്നതായി വാർത്തകളുണ്ടായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ഒരാഴ്‌ചയോളം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ലഹരിമരുന്ന് പിടികൂടിയത്.
Malabar News: വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം; കോഴിക്കോട് ഒരു സംഘം കൂടി അറസ്‌റ്റിൽ