5ജി സേവനം; ലേല നടപടികൾ തുടങ്ങാൻ നിർദ്ദേശം

By News Bureau, Malabar News
MalabarNews_5g
Ajwa Travels

ഡെൽഹി: ഇന്ത്യയിൽ 5ജി സേവനങ്ങൾക്കുള്ള ലേലം വേഗത്തിലാക്കാൻ ട്രായിക്ക്‌ കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിർദ്ദേശം. മാർച്ചിനോടകം ലേല നടപടികൾ തുടങ്ങാൻ കേന്ദ്രം ട്രായിക്ക്‌ അയച്ച കത്തിൽ ആവശ്യപ്പെടുന്നു.

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത് 5ജി സേവനങ്ങൾ തുടങ്ങാൻ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചതായും കത്തിൽ പറയുന്നു.

ലേലത്തിനുള്ള 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളിലെ സ്‌പെക്‌ട്രത്തെ കുറിച്ചുള്ള വിവരങ്ങളും ടെലികോം വകുപ്പ് ട്രായിക്ക് നൽകിയിട്ടുണ്ട്. ഹരിയാന, ഗുജറാത്ത്, ജമ്മു കശ്‌മീർ, രാജസ്‌ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവയുള്‍പ്പടെ ആറ് എല്‍എസ്എകളില്‍ (ലൈസന്‍സ്ഡ് സര്‍വീസ് ഏരിയ) വ്യാപിച്ചു കിടക്കുന്ന ചില സ്‌ഥലങ്ങളിൽ സർക്കാർ ഉപയോഗത്തിനായി 900 മെഗാഹെർട്സ് നീക്കിവെച്ചിട്ടുണ്ടെന്നും ട്രായ് അറിയിച്ചു.

അതേസമയം ഒഡീഷ, കേരളം, മുംബൈ, ഹരിയാന, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന അഞ്ച് എല്‍എസ്എകളിലെ നിശ്‌ചിത 900 മെഗാഹെര്‍ട്‌സ് ബാന്‍ഡ് സ്‌പെക്‌ട്രം കേന്ദ്രം ഉപേക്ഷിക്കുമെന്നും അധികൃതർ വ്യക്‌തമാക്കുന്നു.

Most Read: ഇനി ദുബായ് യാത്രയ്‌ക്ക് ജിഡിആര്‍എഫ്എ, ഐസിഎ അനുമതി വേണ്ട 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE