രാജ്യത്ത് 24 മണിക്കൂറിനിടെ 60,471 കോവിഡ് കേസുകൾ; 1,17,525 രോഗമുക്‌തർ

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 60,471 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ 75 ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത ഏറ്റവും കുറഞ്ഞ കണക്കാണിത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ചു രാജ്യത്ത് മരിച്ചവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. 2,726 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചത്.

നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ചവരുടെ ആകെ എണ്ണം 3,77,031 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിലും രാജ്യത്ത് കോവിഡ് മുക്‌തി നേടിയ ആളുകളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. 1,17,525 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തി നേടിയത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 2,95,70,881 ആയി ഉയർന്നു. ഇവരിൽ 2,82,80,472 ആളുകളും ഇതുവരെ കോവിഡ് മുക്‌തരായിട്ടുണ്ട്.

Read also : കേന്ദ്രമന്ത്രിസഭാ പുന:സംഘടന; ജ്യോതിരാദിത്യ സിന്ധ്യക്ക് മന്ത്രിസ്‌ഥാനം പരിഗണനയിൽ

കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതോടെ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 10 ലക്ഷത്തിൽ താഴെയെത്തി. 9,13,378 കോവിഡ് ബാധിതരാണ് നിലവിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്. നിലവിൽ രാജ്യത്ത് റിപ്പോർട് ചെയ്യുന്ന ആകെ കോവിഡ് കേസുകളുടെ 60 ശതമാനവും കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിൽ നിന്നാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് സ്‌ഥിരീകരിച്ച കോവിഡ് മരണങ്ങളിൽ 1500 എണ്ണവും മഹാരാഷ്‌ട്രയിൽ നിന്നാണ്. അതേസമയം രാജ്യത്തെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 3.45 ശതമാനമാണ്. 8ആം ദിവസമാണ് രാജ്യത്ത് 5ൽ താഴെ ടിപിആർ നിരക്ക് രേഖപ്പെടുത്തുന്നത്.

Read also : ലോക്ക്ഡൗൺ പരിശോധനയുടെ പേരിൽ തടഞ്ഞുവെച്ചു; ഗർഭിണിയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE