തിരുവനന്തപുരത്ത് 9ആം ക്‌ളാസ് വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌ത നിലയിൽ

By Team Member, Malabar News
Accident during repair work on football turf; One died
Representational Image
Ajwa Travels

തിരുവനന്തപുരം: ജില്ലയിൽ 9ആം ക്ളാസ് വിദ്യാർഥിനിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശിനി ആർഷ ഷാജിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാരക്കോണം പരമുപിള്ള മെമ്മോറിയാൽ ഹൈസ്‌കൂളിലെ വിദ്യാർഥിനി ആയിരുന്നു 14 വയസുകാരി ആർഷ.

പ്രാഥമിക പരിശോധനയിൽ ആത്‍മഹത്യ ആണെന്ന് പോലീസ് വ്യക്‌തമാക്കി. സംഭവത്തിൽ വെള്ളറട പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ ജനൽ കമ്പിയിലാണ് ആർഷയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

പ്രണയനൈരാശ്യമാണ് ആത്‌മഹത്യക്ക് വഴിവച്ചതെന്നാണ് വെള്ളറട പോലീസ് വ്യക്‌തമാക്കുന്നത്‌. ആത്‌മഹത്യാ കുറിപ്പ് ഉണ്ടോയെന്ന് പോലീസ് പരിശോധിക്കും.

Read also: ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ച പെൺകുട്ടിയെ വീണ്ടും കാണാതായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE