മാതാപിതാക്കൾ നോക്കിനിൽക്കെ വിദ്യാർഥിനി കിണറ്റിൽ ചാടി ജീവനൊടുക്കി

By News Desk, Malabar News
Mother dumped in well and killed; Son arrested
Representational Image
Ajwa Travels

കൊല്ലം: മാതാപിതാക്കളുടെ മുന്നിൽ വെച്ച് പത്താം ക്‌ളാസ്‌ വിദ്യാർഥിനി കിണറ്റിൽ ചാടി മരിച്ചു. കൊല്ലം പൂത്തൂർ ഇടവട്ടത്ത് ഉച്ചക്ക് ശേഷമായിരുന്നു സംഭവം. പുത്തൂർ ഇടവട്ടം സ്വദേശിനി നീലിമയാണ് (15) മരിച്ചത്. ആത്‌മഹത്യയുടെ കാരണമെന്ന് വ്യക്‌തമായിട്ടില്ല. ബന്ധുവീട്ടിലെ കിണറ്റിലാണ് പെൺകുട്ടി ചാടിയത്.

ഇന്ന് നീലിമക്ക് ക്‌ളാസ്‌ ഉണ്ടായിരുന്നില്ലെങ്കിലും സ്‌കൂളിലെ ഒരു ഫങ്‌ഷന്‌ സുഹൃത്തുക്കളുമൊത്ത് പോയിരുന്നുവെന്നാണ് വിവരം. അതുമായി ബന്ധപ്പെട്ട തർക്കമാണോ ആത്‌മഹത്യക്ക് കാരണമെന്നും സംശയിക്കുന്നുണ്ട്. ഉച്ചക്ക് ശേഷം പെൺകുട്ടിയുടെ മാതാപിതാക്കൾ ഒരു ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു. അവിടെയെത്തിയ ശേഷം എല്ലാവരുടെയും മുന്നിൽവെച്ച് വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയാണ് പെൺകുട്ടി ആത്‍മഹത്യ ചെയ്‌തത്‌.

മൃത​ദേഹം പോസ്‌റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Read: ‘കെ റെയിൽ വേണ്ട, കേരളം മതി’; പ്രതിഷേധം ഐഎഫ്‌എഫ്‌കെ വേദിയിലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE