കോഴിക്കോട് : ജില്ലയിൽ ഒറ്റനമ്പർ ഭാഗ്യക്കുറി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്‌റ്റിൽ. കരിമ്പനപ്പാലം വണ്ണാത്തിഗേറ്റ് നന്ദനത്തിൽ രാകേഷ് റോഷൻ(42), ചോറോട് കൈനാട്ടി മുട്ടുങ്ങൽ വയൽക്കുനി പ്രതീഷ്(45) എന്നിവരാണ് അറസ്‌റ്റിലായത്. എസ്ഐ കെഎ ഷർഫുദ്ദീനും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഒറ്റ നമ്പർ ലോട്ടറി നടത്തുന്ന രാകേഷ് റോഷൻ സമ്മാനത്തുകയായ 65,000 രൂപ പ്രതീഷിന് നൽകുന്നതിനിടയിൽ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വച്ച് അറസ്‌റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫോണിൽ വിളിച്ചു പറയുന്ന ഒറ്റ നമ്പർ സംസ്‌ഥാന ഭാഗ്യക്കുറിയുടെ സമ്മാനം നേടുന്ന നമ്പറുമായി ഒത്തുനോക്കി തുക നൽകുന്നതാണ് തട്ടിപ്പിന്റെ രീതി.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്‌തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിൽ ലഭിച്ച പരാതിയിൽ നടത്തിയ പരിശോധനയിലാണ് ഇപ്പോൾ രണ്ട് പേർ അറസ്‌റ്റിലായത്.
Read also : ആരവങ്ങളില്ലാത്ത തൃശൂർ പൂരം; ഉപചാരം ചൊല്ലി പിരിഞ്ഞു



































