കണ്ണൂർ: സെൻട്രൽ ജയിലിൽ ജീവനക്കാർക്കും തടവുകാർക്കും ഉൾപ്പടെ 71 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം 20ന് നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് രണ്ടു ജീവനക്കാർക്കും 69 തടവുകാർക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്.
നേരത്തെയും ജയിലിൽ രോഗം റിപ്പോർട് ചെയ്തിരുന്നു. തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മുന്നോട്ട് പോകുന്നതിന് ഇടയിലാണ് ഇത്രയധികം കേസുകൾ വീണ്ടും സ്ഥിരീകരിച്ചത്. രോഗബാധിതരായ തടവുകാരെ ജയിലിനുള്ളിലെ ക്വാറന്റെയ്ൻ കേന്ദ്രത്തിലേക്ക് മാറ്റും.
Read also: ഇടുക്കിയിൽ കോവിഡ് പോസിറ്റീവായ പ്രതി ചാടിപ്പോയി