വാഷിംഗ്ടൺ: ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎസും. ഇന്ത്യയിൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. ഈ മാസം നാല് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ ഉപദേശപ്രകാരമാണ് ഭരണകൂടം ഇന്ത്യയില്‍ നിന്നുള്ള യാത്ര നിയന്ത്രിക്കുന്നതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയില്‍ കഴിയുന്ന അമേരിക്കന്‍ പൗരൻമാരോട് ഉടന്‍ രാജ്യം വിടാന്‍ കഴിഞ്ഞ ദിവസം യുഎസ് സര്‍ക്കാര്‍ നിർദ്ദേശിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഇന്ത്യയിലുള്ളവര്‍ ഉടന്‍ മടങ്ങി വരണമെന്നുമുള്ള നിർദ്ദേശമാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് പുറപ്പെടുവിച്ചത്.
യുകെ, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, യുഎഇ, പാകിസ്ഥാൻ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് യുഎസും വിലക്ക് ഏർപ്പെടുത്തുന്നത്. കാനഡ, ഹോങ്കോങ്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഇന്ത്യയുമായുള്ള വിമാന സര്‍വീസുകള്‍ താൽക്കാലികമായി സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
Also Read: സ്പുട്നിക് വാക്സിൻ ആദ്യബാച്ച് ഇന്ന് ഇന്ത്യയിലെത്തും