തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യഫല സൂചനകൾ എൽഡിഎഫിന് അനുകൂലം. നിലവിൽ 52 മണ്ഡലങ്ങളിൽ എൽഡിഎഫും 38 മണ്ഡലങ്ങളിൽ യുഡിഎഫും ഒരു സീറ്റിൽ എൻഡിഎയും മുന്നിട്ട് നിൽക്കുന്നു. പല മണ്ഡലങ്ങളിലും വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണിതുടങ്ങി. പിണറായി, ഉമ്മൻ ചാണ്ടി തുടങ്ങിയ പ്രമുഖർ പോസ്റ്റൽ വോട്ടിൽ മുന്നിൽ നിൽക്കുകയാണ്. കൂടുതൽ മണ്ഡലങ്ങളിലെ ഫലം ഉടൻ അറിയാം.
Read Also: ‘ശബരിമല പ്രതിഫലിക്കില്ല, ഇത്തവണ വിജയം കൂടുതല്‍ സുഗമമം’; കടകംപള്ളി സുരേന്ദ്രന്