വടകര: കുറ്റ്യാടിയിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ കെപി കുഞ്ഞമ്മദ് കുട്ടിക്ക് വിജയം. യുഡിഎഫ് സ്ഥാനാർഥിയും നിലവിലെ എംഎൽഎയുമായിരുന്ന മുസ്ലിം ലീഗിലെ പാറക്കൽ അബ്ദുള്ളയെയാണ് കെപി കുഞ്ഞമ്മദ് കുട്ടി പരാജയപ്പെടുത്തിയത്. പാറക്കലിനെ 517 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് കുഞ്ഞമ്മദ് കുട്ടി കന്നി വിജയം കരസ്ഥമാക്കിയത്.
സിപിഎം സീറ്റായിരുന്ന കുറ്റ്യാടി ഇത്തവണ എൽഡിഎഫിലെ സീറ്റ് വീതം വെപ്പിൽ കേരള കോൺഗ്രസ് എമ്മിന് നൽകിയിരുന്നു. എന്നാൽ അണികൾക്കിടയിൽ പ്രതിഷേധം പരസ്യമായതിനെ തുടർന്ന് മണ്ഡലം സിപിഎം തിരിച്ചെടുക്കുകയായിരുന്നു.
Read also: കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രന് വിജയിച്ചു