തിരുവനന്തപുരം: അപ്രതീക്ഷിതമായ പരാജയമാണ് ഉണ്ടായിരിക്കുന്നതെന്നും ജനങ്ങള്‍ നല്കിയ വിധിയെ ആദരവോടെ അംഗീകരിക്കുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പരാജയ കാരണങ്ങള്‍ യുഡിഎഫ് കൂടി വിലയിരുത്തും. പാളിച്ചകള്‍ വിലയിരുത്തും. കൂട്ടായ ചര്‍ച്ചകളിലൂടെ മുന്നോട്ടുപോകും. കേരളത്തില്‍ നിലനില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങള്‍ എടുത്ത് പറഞ്ഞിരുന്നു. അത് ഇല്ലാതായെന്ന് ഈ വിജയത്തോടെ കരുതേണ്ട.
ജയിച്ചുവന്ന എല്ലാവരേയും അഭിനന്ദിക്കുന്നു. ഞങ്ങള്‍ ഈ വസ്തുതകളെ പറ്റി പഠിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയും. ഞങ്ങള്‍ ഉന്നയിച്ച അഴിമതികളും ആരോപണങ്ങളും ഗവൺമെൻറിന് തന്നെ തിരുത്തേണ്ടതായി വന്നു. അതാണ് പ്രതിപക്ഷത്തിന്റെ കടമ. ആ പ്രതിപക്ഷ ധര്‍മം നന്നായി നിറവേറ്റാന്‍ സാധിച്ചിട്ടുണ്ട്.
ഈ അപ്രതീക്ഷിതമായ പരാജയത്തിന്റെ കാരണമെന്തെന്ന് പരിശോധിക്കുകയും കൂട്ടായ ചര്‍ച്ചയിലൂടെ മുന്നോട്ടുപോകുകയും ചെയ്യും. ഓരോരുത്തര് ഓരോ രീതിയില്‍ പരാജയത്തെ വിലയിരുത്തും; ചെന്നിത്തല പറഞ്ഞു.
Read also: തുറന്ന അക്കൗണ്ടും പൂട്ടി ബിജെപി; ഇത്തവണ സീറ്റ് പൂജ്യം