അപ്രതീക്ഷിത പരാജയം, ജനവിധി അംഗീകരിക്കുന്നു; രമേശ് ചെന്നിത്തല

By Syndicated , Malabar News
ramesh-chennithala
രമേശ് ചെന്നിത്തല
Ajwa Travels

തിരുവനന്തപുരം: അപ്രതീക്ഷിതമായ പരാജയമാണ് ഉണ്ടായിരിക്കുന്നതെന്നും ജനങ്ങള്‍ നല്‍കിയ വിധിയെ ആദരവോടെ അംഗീകരിക്കുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പരാജയ കാരണങ്ങള്‍ യുഡിഎഫ് കൂടി വിലയിരുത്തും. പാളിച്ചകള്‍ വിലയിരുത്തും. കൂട്ടായ ചര്‍ച്ചകളിലൂടെ മുന്നോട്ടുപോകും. കേരളത്തില്‍ നിലനില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങള്‍ എടുത്ത് പറഞ്ഞിരുന്നു. അത് ഇല്ലാതായെന്ന് ഈ വിജയത്തോടെ കരുതേണ്ട.

ജയിച്ചുവന്ന എല്ലാവരേയും അഭിനന്ദിക്കുന്നു. ഞങ്ങള്‍ ഈ വസ്‌തുതകളെ പറ്റി പഠിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയും. ഞങ്ങള്‍ ഉന്നയിച്ച അഴിമതികളും ആരോപണങ്ങളും ഗവൺമെൻറിന് തന്നെ തിരുത്തേണ്ടതായി വന്നു. അതാണ് പ്രതിപക്ഷത്തിന്റെ കടമ. ആ പ്രതിപക്ഷ ധര്‍മം നന്നായി നിറവേറ്റാന്‍ സാധിച്ചിട്ടുണ്ട്.

ഈ അപ്രതീക്ഷിതമായ പരാജയത്തിന്റെ കാരണമെന്തെന്ന് പരിശോധിക്കുകയും കൂട്ടായ ചര്‍ച്ചയിലൂടെ മുന്നോട്ടുപോകുകയും ചെയ്യും. ഓരോരുത്തര്‍ ഓരോ രീതിയില്‍ പരാജയത്തെ വിലയിരുത്തും; ചെന്നിത്തല പറഞ്ഞു.

Read also: തുറന്ന അക്കൗണ്ടും പൂട്ടി ബിജെപി; ഇത്തവണ സീറ്റ് പൂജ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE