ന്യൂഡെൽഹി: കോവിഡിന് പ്ളാസ്മാ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തൽ. രോഗം കുറയാനോ മരണം തടയാനോ ഇത് ഫലപ്രദമാവുന്നില്ലെന്ന് ഐസിഎംആറിന്റെ വിദഗ്ധ സമിതി വിലയിരുത്തി. അതിനാൽ നിലവിലെ ചികിൽസാ പദ്ധതിയിൽ നിന്ന് പ്ളാസ്മാ തെറാപ്പി പിൻവലിച്ചേക്കും.
പ്ളാസ്മാ ചികിൽസ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ മാർഗരേഖ ഏതാനും ദിവസങ്ങൾക്കകം പുറത്തിറക്കുമെന്നാണ് സൂചന. രോഗം ഭേദമായവരുടെ പ്ളാസ്മയാണ് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ഉള്ള രോഗികൾക്ക് നൽകിയിരുന്നത്.
അശാസ്ത്രീയവും യുക്തിരഹിതവുമായി പ്ളാസ്മാ തെറാപ്പി നടത്തുന്നതിനെതിരേ ചില ഡോക്ടർമാരും ശാസ്ത്രജ്ഞരും പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവനും ഐസിഎംആറിനും എയിംസ് ഡയറക്ടർക്കും കത്തെഴുതിയിരുന്നു.
Read Also: അമേരിക്കയുടെ ‘അസോസിയേറ്റഡ് പ്രസ്’ തകർക്കൽ; ജീവഹാനി ഉണ്ടാകില്ലെന്ന് ഇസ്രയേല്‍ ഉറപ്പാക്കി