ന്യൂഡെൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി മുൻ ഇന്ത്യൻ താരം ശിവ് സുന്ദർ ദാസിനെ നിയമിച്ചു. രമേഷ് പവാറിനെ വീണ്ടും പരിശീലകനായി നിയമിച്ചതിനു പിന്നാലെയാണ് ബാറ്റിംഗ് പരിശീലകനെയും ബിസിസിഐ തിരഞ്ഞെടുത്തത്. നേരത്തെ ഇന്ത്യ എ ടീമിനൊപ്പം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ശിവ് സുന്ദർ ദാസ്.
‘വനിതാ ദേശീയ ടീമിനൊപ്പം ആദ്യമായാണ് ജോലി ചെയ്യുന്നത്. ആവേശകരമായ ഒരു ദൗത്യമാണത്. ചുമതല ഏറ്റെടുക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇംഗ്ളണ്ടിൽ മൽസരങ്ങൾ കളിച്ചിട്ടുള്ളതുകൊണ്ട് അവിടുത്തെ പിച്ചിനെപ്പറ്റിയൊക്കെ ധാരണയുണ്ട്. ഇപ്പോൾ ഇംഗ്ളണ്ട് പര്യടനത്തിൽ മാത്രമാണ് ശ്രദ്ധ’ അദ്ദേഹം പ്രതികരിച്ചു. ശിവ് സുന്ദർ ദാസിനൊപ്പം മുൻ താരം അഭയ് ശർമ്മയെ ഫീൽഡിംഗ് പരിശീലകനായും നിയമിച്ചിട്ടുണ്ട്.
Read Also: ഏപ്രിലിൽ ഇന്ത്യൻ കമ്പനികൾ വിദേശത്ത് നിക്ഷേപിച്ചത് 18,400 കോടി രൂപ