സിഡ്നി: ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ പുനരാരംഭിച്ചാല്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ പങ്കെടുക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. നേരത്തെ ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര മൽസരങ്ങൾ ഉള്ളതിനാലാണ് താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കില്ലെന്ന് ഓസ്ട്രേലിയന്‍ ബോര്‍ഡ് വ്യക്തമാക്കിയത്.
വിന്‍ഡീസ് പരമ്പരയ്ക്ക് ശേഷം ബംഗ്ളാദേശ് പര്യടനം, തുടര്‍ന്ന് ഐപിഎല്‍, ടി-20 ലോകകപ്പ് എല്ലാം അടുത്തടുത്താണ് ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഈ കാരണങ്ങള്‍ കൊണ്ടാണ് താരങ്ങള്‍ ഐപിഎല്ലില്‍ നിന്ന് വിട്ട് നിന്നേക്കുമെന്ന സൂചന നല്‍കുന്നത്.
സെപ്റ്റംബര്‍-ഒക്ടോബർ മാസങ്ങളിലായാണ് ഐപിഎല്‍ പുനരാരംഭിക്കാന്‍ ബിസിസിഐ ആലോചിക്കുന്നത്. 31 മൽസരങ്ങളാണ് ഇനി ഈ സീസണില്‍ ബാക്കിയുള്ളത്. നിലവിലെ സാഹചര്യത്തിൽ ഓസീസ് താരങ്ങൾ ഇല്ലാതെ ഐപിഎൽ നടത്തുന്നത് ടീമുകളെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.
Read Also: മാഞ്ചസ്റ്ററിന് ഇരുട്ടടി; യൂറോപ്പ ലീഗ് കിരീടത്തിൽ മുത്തമിട്ട് വിയ്യാറയൽ