ദുബായ്: യുഎഇയില്‍ 2,154 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 2110 പേര് സുഖം പ്രാപിക്കുകയും രണ്ട് പേര് ഇരുപത്തിനാല് മണിക്കൂറിനിടെ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം നാല് പേർക്ക് ജീവൻ നഷ്ടമായിരുന്നു.
പുതുതായി നടത്തിയ 2,18,977 പരിശോധനകളില്‍ നിന്നാണ് ഇത്രയും രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,74,958 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,54,589 പേര് രോഗമുക്തരാവുകയും 1686 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,683 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Read Also: വാക്സിന് നയം ഏകപക്ഷീയവും വിവേചനപരവും; മൂകസാക്ഷിയാകില്ലെന്ന് സുപ്രീം കോടതി







































