ഡെറാഡൂൺ: ഉത്തരാഖണ്ഡ് സർക്കാർ വിതരണം ചെയ്യുന്ന കോവിഡ് കിറ്റിൽ കൊറോണിൽ ഉൾപ്പെടുത്തുമെന്ന റിപ്പോർട്ടിനെ തുടർന്ന് പരാതിയുമായി ഐഎംഎ. കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്ന രോഗികൾക്ക് സർക്കാർ നൽകുന്ന കിറ്റിൽ പതഞ്ജലിയുടെ കൊറോണിൽ കൂടി ഉൾപ്പെടുത്താൻ രാംദേവ് അഭ്യർഥിച്ചിട്ടുണ്ട് എന്നാണ് സൂചന.
ലക്ഷണങ്ങളില്ലാത്തതോ ചെറിയ ലക്ഷണങ്ങളുള്ളതോ ആയ രോഗികളെയാണ് വീട്ടിൽ ചികിൽസിക്കുന്നത്. എന്നാൽ അലോപ്പതി മരുന്നുകൾക്കൊപ്പം ആയുർവേദ മരുന്നായ കൊറോണിൽ കൂടി നൽകുന്നത് ‘മിക്സോപ്പതി’യാകുമെന്നും ഇത്തരം ചികിൽസ സുപ്രീംകോടതി ഉത്തരവിന് എതിരാണെന്നും ചൂണ്ടിക്കാട്ടി ഐഎംഎ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.
തെർമോമീറ്റർ, പാരസെറ്റമോൾ ഗുളികകൾ, വൈറ്റമിൻ ഡി ഗുളികൾ, സിങ്ക് എന്നിവയടങ്ങുന്ന കിറ്റാണ് കോവിഡ് രോഗികൾക്ക് സർക്കാർ നിലവിൽ നൽകിവരുന്നത്.
Read also: വാതില്‍പ്പടി റേഷന്‍ വിതരണം തടഞ്ഞതിന് പിന്നിൽ റേഷൻ മാഫിയ; അരവിന്ദ് കെജ്രിവാള്