തൃശൂർ: പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. ഔദ്യോഗിക കാറില്‍ എത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നല്‍കുന്നില്ലെന്നാണ് ആരോപണം. തന്നെ പോലീസുകാർ ഗൗനിക്കുന്നില്ലെന്ന് സിറ്റി പോലീസ് കമ്മിഷണറോടും സ്ഥലം എംഎൽഎയോടും പരാതിപ്പെട്ടിരുന്നതായി എംകെ വർഗീസ് പറയുന്നു.
ഇതുസംബന്ധിച്ച് മേയര്‍ ഡിജിപിക്ക് പരാതി നല്കി. ഇക്കാര്യത്തിൽ ഡിജിപി ആവശ്യമായ ഉത്തരവിറക്കണം എന്നാണ് മേയറുടെ ആവശ്യം. മേയറുടെ പരാതി തൃശൂര്‍ റേഞ്ച് ഡിഐജിക്ക് കൈമാറി. ഉചിതമായ നടപടിയെടുക്കണം എന്നാണ് നിര്‍ദ്ദേശം. പല തവണ പരാതി നല്‍കിയിട്ടും പോലീസ് മുഖം തിരിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.
എംകെ വർഗീസിനെ ബഹുമാനിച്ചില്ലെങ്കിലും മേയർ എന്ന പദവിയെ ബഹുമാനിക്കണം. തന്നെ കാണുമ്പേൾ പല പോലീസുകാരും തിരിഞ്ഞ് നിൽക്കുകയാണ്. കേരളത്തിലെ ഒരു മേയർക്കും ഈ ഗതി വരാതിരിക്കാനാണ് താൻ പരാതി നൽകിയതെന്ന് എംകെ വർഗീസ് വ്യക്തമാക്കി.
Read Also: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് അടച്ചുപൂട്ടാൻ നീക്കം