പാലക്കാട് : ജില്ലയിലെ മണ്ണാർക്കാട് അമ്പലപ്പാറയിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവിഴാംകുന്ന് സ്വദേശിയായ സജീർ(24) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ഇന്നലെ രാത്രിയിൽ വാഴത്തോട്ടത്തിന്റെ കാവലിനായി പോയതാണ് സജീറെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ സുഹൃത്ത് നിലവിൽ ഒളിവിലാണ്.
വാഴത്തോട്ടത്തിലെ ഷെഡിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്. ഇക്കാര്യം നിലവിൽ അപ്രത്യക്ഷനായ സുഹൃത്ത് തന്നെയാണ് പോലീസിൽ അറിയിച്ചത്. ഇയാൾക്കായി നിലവിൽ അന്വേഷണം ശക്തമാക്കിയതായും പോലീസ് അറിയിച്ചു. പോലീസിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്.
Read also : ഹെയ്തി കലുഷിതം; തിരഞ്ഞെടുപ്പ് സമാധാനപരം ആവില്ലെന്ന് റിപ്പോർട്