പാലക്കാട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തിനായി അന്വേഷണം

By Team Member, Malabar News
Shot Dead In Palakkad
Representational image
Ajwa Travels

പാലക്കാട് : ജില്ലയിലെ മണ്ണാർക്കാട് അമ്പലപ്പാറയിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവിഴാംകുന്ന് സ്വദേശിയായ സജീർ(24) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ഇന്നലെ രാത്രിയിൽ വാഴത്തോട്ടത്തിന്റെ കാവലിനായി പോയതാണ് സജീറെന്ന് ബന്ധുക്കൾ വ്യക്‌തമാക്കുന്നുണ്ട്. എന്നാൽ സുഹൃത്ത് നിലവിൽ ഒളിവിലാണ്.

വാഴത്തോട്ടത്തിലെ ഷെഡിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്. ഇക്കാര്യം നിലവിൽ അപ്രത്യക്ഷനായ സുഹൃത്ത് തന്നെയാണ് പോലീസിൽ അറിയിച്ചത്. ഇയാൾക്കായി നിലവിൽ അന്വേഷണം ശക്‌തമാക്കിയതായും പോലീസ് അറിയിച്ചു. പോലീസിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്‌ഥരും സംഭവസ്‌ഥലത്ത് പരിശോധന നടത്തുകയാണ്.

Read also : ഹെയ്‌തി കലുഷിതം; തിരഞ്ഞെടുപ്പ് സമാധാനപരം ആവില്ലെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE