കുതിരാൻ തുരങ്കത്തില്‍ നാളെ സുരക്ഷാ ട്രയൽ റൺ

By Syndicated , Malabar News
Kuthiran tunnel
Ajwa Travels

തൃശൂർ: കുതിരാൻ തുരങ്കത്തില്‍ നാളെ അഗ്‌നിരക്ഷാ സേന സുരക്ഷാ ക്രമീകരണങ്ങളുടെ ട്രയൽ റൺ നടത്തും. ഉച്ചയ്‌ക്ക് ശേഷമാണ് ട്രയൽ റൺ നടത്തുക. ട്രയൽ റൺ വിജയിച്ചാൽ ചൊവ്വാഴ്‌ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കും. ട്രയൽ റണ്ണിന് മുന്നോടിയായി അധികൃതർ തുരങ്കം സന്ദർശിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തി.

ഓഗസ്‌റ്റ് ഒന്നിനാണ് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിർമാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ കരാർ കമ്പനിക്ക് ജില്ലാ കളക്‌ടര്‍ ഹരിത വി കുമാർ നിർദ്ദേശം നൽകി. ഓരോ ദിവസത്തെ നിർമാണ പ്രവർത്തനങ്ങളും ദേശീയ പാത അതോറിറ്റി ഉദ്യോഗസ്‌ഥരും എക്‌സിക്യൂട്ടിവ് എഞ്ചിനീയറും വിലയിരുത്തി റിപ്പോർട് നൽകണം.

Read also: കൊടകര കുഴൽപ്പണക്കേസ്; കുറ്റപത്രം ഈ മാസം 23ന് സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE