തൃശൂർ: കുതിരാൻ തുരങ്കത്തില്‍ നാളെ അഗ്നിരക്ഷാ സേന സുരക്ഷാ ക്രമീകരണങ്ങളുടെ ട്രയൽ റൺ നടത്തും. ഉച്ചയ്ക്ക് ശേഷമാണ് ട്രയൽ റൺ നടത്തുക. ട്രയൽ റൺ വിജയിച്ചാൽ ചൊവ്വാഴ്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കും. ട്രയൽ റണ്ണിന് മുന്നോടിയായി അധികൃതർ തുരങ്കം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ഓഗസ്റ്റ് ഒന്നിനാണ് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിർമാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ കരാർ കമ്പനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി കുമാർ നിർദ്ദേശം നൽകി. ഓരോ ദിവസത്തെ നിർമാണ പ്രവർത്തനങ്ങളും ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരും എക്സിക്യൂട്ടിവ് എഞ്ചിനീയറും വിലയിരുത്തി റിപ്പോർട് നൽകണം.
Read also: കൊടകര കുഴൽപ്പണക്കേസ്; കുറ്റപത്രം ഈ മാസം 23ന് സമർപ്പിക്കും