തൃശൂർ: കുതിരാന്‍ തുരങ്കം ഭാഗികമായി ഗതാഗത്തിനായി തുറന്നു. ഇരട്ട തുരങ്കത്തിലെ പാലക്കാട് നിന്ന് തൃശൂരേക്കുള്ള പാതയാണ് വൈകിട്ട് 7.30ഓടെ ഗതാഗതത്തിനായി തുറന്നു കൊടുത്തത്. ഉൽഘാടന ചടങ്ങുകൾ ഇല്ലാതെയാണ് തുരങ്കം തുറന്നത്. ഇതോടെ കോയമ്പത്തൂർ – കൊച്ചി പാതയിലെ യാത്രസമയം ഏറെ ലാഭിക്കാനാവും.
കേരളത്തിലെ ആദ്യ തുരങ്കമായ കുതിരാനിൽ ഒരു ലൈനിൽ ഇന്ന് മുതൽ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരുന്നു. കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തുറക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ജൂലൈ 15ന് തന്നെ വ്യക്തമാക്കിയിരുന്നു.
തുരങ്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ പിറകെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ അനുമതി കൂടെ ലഭിച്ചതോടെയാണ് തുരങ്കങ്ങളിലൊന്ന് ജനങ്ങൾക്കായി തുറന്നു കൊടുത്തത്.
Read also: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക സ്ഥിരീകരിച്ചു