തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ ആക്ഷേപിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വി ശിവൻകുട്ടി ‘തറ ഗുണ്ട’യാണ് എന്ന് സുധാകരൻ ആരോപിച്ചു. ആഭാസത്തരം മാത്രം കൈവശമുള്ള ആൾ. ശിവൻകുട്ടിക്ക് അർഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണെന്നും സുധാകരൻ ആക്ഷേപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെയും സുധാകരൻ കടന്നാക്രമിച്ചു. മറ്റൊരു ശിവൻകുട്ടിയായ മുഖ്യമന്ത്രി ഇദ്ദേഹത്തെ അംഗീകരിക്കും. അന്തസില്ലാത്ത സിപിഎമ്മിന് ശിവൻകുട്ടിയെ സംരക്ഷിക്കാം. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുപ്രസിദ്ധി നേടിയവരാണ് സിപിഎം നേതാക്കളെന്നും സുധാകരൻ തിരുവനന്തപുരത്ത് ആരോപിച്ചു.
Also Read: ഡോളർ കടത്ത് കേസ്; ആറു പേര്‍ക്ക് കസ്റ്റംസ് ഷോക്കോസ് നോട്ടീസ്