ന്യൂഡെൽഹി: സംസ്ഥാനാന്തര വാഹന രജിസ്ട്രേഷൻ ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഭാരത് സീരിസ് അവതരിപ്പിച്ചിരിക്കുകയാണ് സർക്കാർ. ഇതുവഴി സംസ്ഥാനം മാറി വാഹനം ഉപയോഗിക്കുമ്പോള്‍ റീ രജിസ്ട്രേഷൻ ഒഴിവാക്കാം.
രജിസ്റ്റർ ചെയ്ത സംസ്ഥാനത്തിന് പുറത്ത് 12 മാസത്തില്‍ കൂടുതല്‍ വാഹനം ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകും. താൽപര്യമുള്ളവർ മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്തിയാൽ മതിയാകും. ഇടക്കിടെ ജോലി സ്ഥലത്തുനിന്ന് ട്രാൻസ്ഫറാകാൻ സാധ്യതയുള്ള വ്യക്തികൾക്ക് ഭാരത് സീരീസ് പ്രയോജനകരമായിരിക്കും.
മറ്റ് സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങളുടെ കൈമാറ്റം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് സീരീസിന്റെ പ്രാരംഭ പദ്ധതി വിജ്ഞാപനം ചെയ്തത്. ഭാരത് സീരീസിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ പുതിയൊരു സംസ്ഥാനത്തേക്ക് മാറ്റുമ്പോൾ വീണ്ടും രജിസ്ട്രേഷൻ ആവശ്യമില്ല.
Also Read: ‘ഓപറേഷൻ’ വിജയം; മൈസൂരു പീഡനക്കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ