തിരുവനന്തപുരം: സംസ്ഥാനത്തെ മ്യൂസിയങ്ങൾ നാളെ മുതൽ തുറക്കും. മ്യൂസിയം-മൃഗശാല ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും മ്യൂസിയങ്ങൾ നാളെ മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുകയെന്ന് ഡയറക്ടർ പറഞ്ഞു.
മ്യൂസിയം-മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ അടച്ചിട്ടിരിക്കുന്ന മ്യൂസിയങ്ങളാണ് നാളെ മുതൽ തുറക്കുക. കൂടാതെ, തിരുവനന്തപുരം മ്യൂസിയം പരിസരത്തെ പ്രഭാത-സായാഹ്ന നടത്തക്കാർക്കും അനുമതി നൽകും. അതേസമയം, മൃഗ ശാലകൾ രണ്ടാഴ്ചക്ക് ശേഷമായിരിക്കും തുറന്ന് പ്രവർത്തിക്കുക.
Read Also: ഈരാറ്റുപേട്ട നഗരസഭയിൽ അവിശ്വാസ പ്രമേയം പാസായി