തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. രണ്ട് ഡോസ് വാക്സിൻ എടുത്തവര്‍ക്കാണ് ബാറുകളിലും റസ്റ്റോറന്റുകളിലും പ്രവേശനം.
ആകെ സീറ്റെണ്ണത്തിന്റെ പകുതി ആളുകളെ മാത്രമേ ഒരു സമയം പ്രവേശിപ്പിക്കൂ. എസി ഉപയോഗിക്കാൻ പാടില്ല. അതേസമയം തിയേറ്ററുകൾ തുറക്കാൻ വൈകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇളവുകൾ നൽകാൻ തീരുമാനമായത്.
Must Read: ‘വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം’; മന്ത്രി