കോഴിക്കോട്: പുരാവസ്തു തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ മോന്‍സണിനൊപ്പം നില്ക്കുന്ന തരത്തില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. നടന് മമ്മൂട്ടിക്കൊപ്പം സ്വരാജ് നില്ക്കുന്ന ചിത്രമാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മമ്മൂട്ടിയെ സന്ദര്‍ശിച്ചിരുന്നു എന്നും ആ സമയത്ത് ആരോ എടുത്ത ഒരു ചിത്രമാണ് ഇപ്പോള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നും സ്വരാജ് പറഞ്ഞു. ഇത്തരം പ്രചാര വേലകള്‍ തിരിച്ചറിയണമെന്നും സ്വരാജ് കൂട്ടിച്ചേർത്തു. അതേസമയം തമിഴ് നടൻ വിക്രമിന്റെ പേരിലും മോൻസൺ തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് മട്ടാഞ്ചേരിയിലെ സ്ഥാപന ഉടമ രംഗത്ത് വന്നിരുന്നു.
മൂന്ന് വർഷം മുൻപായിരുന്നു സംഭവം. മട്ടാഞ്ചേരിയിലെ പുരാവസ്തു ശാല വാങ്ങാൻ നടൻ വിക്രമിന്റെ ബിനാമിയെന്ന രീതിയിലാണ് മോൻസൺ അവതരിച്ചത്. 50 കോടിയ്ക്ക് സ്ഥാപനം വാങ്ങാമെന്നായിരുന്നു വാഗ്ദാനമെന്ന് സ്ഥാപന ഉടമ അബ്ദുൾ സലാം മാദ്ധ്യമങ്ങളോട് പറഞ്ഞു. എച്ച്എസ്ബിസി ബാങ്കിൽ പണമുണ്ടെന്ന രേഖ കാണിച്ചായിരുന്നു തട്ടിപ്പ് നടത്തിയതെന്നും അബ്ദുൾ സലാം വ്യക്തമാക്കി.
Read also: ജാമ്യ വ്യവസ്ഥയിൽ ഇളവ്; മദനിയുടെ ഹരജി തള്ളി സുപ്രീം കോടതി