ബാഗ്ദാദ്: ഇറാഖിലെ പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ മാദ്ധ്യമ പ്രവര്‍ത്തകനെ കാണാനില്ലെന്ന് ബന്ധുക്കൾ. അലി അബ്ദെല് സഹ്റ എന്നയാളെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പരാതി നല്‍കിയിരിക്കുന്നത്. അല്‍-സുമാറിയ ടിവി, ഡ്യൂട്ഷെ വെല്ലെ എന്നീ മാദ്ധ്യമ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുകയായിരുന്ന അലിയെ ബാഗ്ദാദില്‍ നിന്ന് കാണാതായെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇറാഖി മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ‘അല്‍-നഹര്‍ ഫൗണ്ടേഷന് ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് മീഡിയ’ അലിയുടെ തിരോധാനത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇറാഖില്‍ സര്‍ക്കാരിനെതിരായി പ്രവര്‍ത്തിച്ചിരുന്ന മാദ്ധ്യമ പ്രവര്‍ത്തകരേയും ആക്ടിവിസ്റ്റുകളേയും തട്ടിക്കൊണ്ടു പോയ സംഭവങ്ങള്‍ നടക്കുന്നതിനാല്‍ അലി അബ്ദെല് സഹ്റയുടെ തിരോധാനവും സംശയത്തിന്റെ നിഴലിലാണ്.
Read also: ലഖിംപൂർ കൂട്ടക്കൊല; ആശിഷ് മിശ്രയെ റിമാൻഡ് ചെയ്തു