മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് കുതിപ്പ് തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 201 പോയന്റ് നേട്ടത്തിൽ 60,485ലും, നിഫ്റ്റി 82 പോയന്റ് ഉയർന്ന് 18074ലിലുമെത്തി. ഉപഭോക്തൃ വില സൂചിക എട്ടുമാസത്തെ താഴ്ന്ന നിലവാരമായ 4.35 ശതമാനത്തിൽ എത്തിയതും വ്യവസായ ഉൽപാദനത്തിൽ വളർച്ച രേഖപ്പെടുത്തിയതുമാണ് വിപണി നേട്ടമാക്കിയത്.
ടാറ്റ മോട്ടോഴ്സ് ഓഹരി വീണ്ടും കുതിച്ചു. 15 ശതമാനത്തോളം ഉയർന്ന് 484 നിലവാരത്തിലെത്തി. കമ്പനിയിലെ ഇലക്ട്രിക് വാഹന വിഭാഗത്തിൽ 7,500 കോടി രൂപയുടെ നിക്ഷേപമെത്തിയതാണ് ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കിയത്. അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ടിപിജിയാണ് ടാറ്റ മോട്ടോഴ്സിൽ വൻ നിക്ഷേപം നടത്തിയത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, കൊടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ് കോർപ്, എൽആന്റ്ടി, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, ബജാജ് ഫിൻസർവ്, എൻടിപിസി, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേരിയ നഷ്ടത്തിലുമാണ്.
Read Also: ‘ജാങ്കോ’; സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്