തലയില്‍ പന്ത് കൊണ്ടു; വിന്‍ഡീസ് അരങ്ങേറ്റതാരം സോളോസാനോയ്‌ക്ക് പരിക്ക്

By Desk Reporter, Malabar News
Solosanoy injured

കൊളംബോ: ശ്രീലങ്കയ്‌ക്ക് എതിരായ ടെസ്‌റ്റിനിടെ വെസ്‍റ്റിൻഡീസിന്റെ അരങ്ങേറ്റതാരം ജെറെമി സോളോസാനോയ്‌ക്ക് പരിക്ക്. മൽസരത്തിനിടെ തലയിൽ പന്തുകൊള്ളുകയായിരുന്നു.

ഫീൽഡ് ചെയ്യുന്നതിനിടെയാണ് സംഭവം. ശ്രീലങ്കൻ ഇന്നിങ്സിന്റെ 24ആം ഓവറിലാണ് താരത്തിന് പരിക്കേറ്റത്.

ലങ്കൻ നായകൻ ദിമുത് കരുണരത്‌നയുടെ പുൾ ഷോട്ട് കളിക്കാനുള്ള ശ്രമത്തിലാണ് ഷോർട്ട് ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന സോളോസാനോയ്‌ക്ക് പരിക്കേറ്റത്. ഹെൽമെറ്റ് ഗ്രില്ലിൽ വന്ന് പന്തിടിക്കുകയായിരുന്നു.

വേദനയിൽ ഹെൽമെറ്റ് ഊരി സോളോസാനോ ഗ്രൗണ്ടിൽ കിടന്നു. സ്‌ട്രെച്ചറിലാണ് താരത്തെ ഗ്രൗണ്ടിൽ നിന്നും പുറത്തേക്ക് കൊണ്ടുപോയത്. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ച സോളോസാനയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Most Read: പാര്‍ട്ടിയില്‍ വിഭാഗങ്ങളില്ല, തീരുമാനം എടുത്തത് ഒറ്റക്കെട്ടായി; സച്ചിൻ പൈലറ്റ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE