പാലക്കാട്: ബസ് യാത്രയയ്ക്കിടെ സ്കൂൾ വിദ്യാർഥിയായ 13-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സിവിൽ എക്സൈസ് ഓഫിസർക്കെതിരെ കേസെടുത്തു. കൊല്ലം ഓച്ചിറ സ്വദേശിയും കഞ്ചിക്കോട് കെഎൻ പുതൂരിൽ ഡിസ്റ്റലറീസിലെ സിവിൽ എക്സൈസ് ഓഫിസറുമായ ജയപ്രകാശന്‍ (50) എതിരെയാണ് കേസെടുത്തത്.
പോലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ പ്രതി ഒളിവിൽപോയി. ഇദ്ദേഹത്തിനെതിരെ വാളയാർ പോലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. ബസ് യാത്രക്കിടെ അടുത്ത് വന്നിരുന്ന ഇയാൾ ഉപദ്രവിച്ചെന്നും ബസിൽ നിന്ന് ഇറങ്ങിയ ശേഷം പിന്തുടർന്നതായും കുട്ടി പോലീസിൽ മൊഴി നൽകി. ഭയന്നോടിയ കുട്ടി തൊട്ടടുത്ത ഹോട്ടലിൽ കയറി രക്ഷപ്പെടുകയാണ് ചെയ്തത്.
13-കാരനെ കൗൺസിലിങ്ങിന് വിധേയമാക്കി. പ്രതിക്കെതിരെ ഒറ്റപ്പാലത്തും കൊല്ലത്തും സമാനമായ രണ്ട് സംഭവങ്ങൾ ഉണ്ടായെങ്കിലും പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തില്ലെന്ന് വാളയാർ പോലീസ് അറിയിച്ചു. അതേസമയം, ഒളിവിൽപോയ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Most Read: കോഴിക്കോട് തക്കാളി വില സെഞ്ച്വറിയിൽ; മുരിങ്ങക്കായ കിലോ 300 രൂപ




































ജയപ്രകാശ് സാര്‍ നല്ല ഒരു പ്രകൃതി ഉപാസകനാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത് . . കൊല്ലം ഓച്ചിറക്കാരോട് ചോദിച്ചാലറിയാം . . . സാര്‍ തിക ഞ്ഞ പ്രകൃതിയുടെ ആളാണ്. . . എന്നിട്ടും ..