മുംബൈ: മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി ആദിത്യ താക്കറെക്ക് ഭീഷണി സന്ദേശം അയച്ച കേസിൽ പ്രതി പോലീസ് പിടിയിൽ. ജയ്സിങ് രജ്പുത് എന്നയാളെ കര്‍ണാടകയില്‍ വച്ച് മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സംഘമാണ് പിടികൂടിയത്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സെ പാട്ടീലാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്.
ഡിസംബര്‍ എട്ടിന് ആദിത്യ താക്കറെയെ രജ്പുത് വിളിച്ചിരുന്നുവെന്നും തുടർന്ന് പ്രതി മന്ത്രിക്ക് ഭീഷണി സന്ദേശം അയക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് കസ്റ്റഡിയില്‍ വിട്ടു.
Read also: തമ്മിൽ തർക്കമില്ല; മമതയും പ്രശാന്ത് കിഷോറും ഒരു ടീമെന്ന് തൃണമൂൽ