കൊച്ചിയില്‍ ഗുണ്ടാ അക്രമണം; നാല് പേർക്ക് വെട്ടേറ്റു

By Desk Reporter, Malabar News
kozhikode
Rep. Image

കൊച്ചി: എറണാകുളം കരിമകള്‍ ചെങ്ങനാട്ട് കവലയില്‍ ഗുണ്ടാ അക്രമണം. ചെങ്ങനാട്ടില്‍ ലഹരി വസ്‌തുക്കള്‍ ഉപയോഗിച്ചെന്ന് സംശയിച്ച് ചോദ്യം ചെയ്‌ത നാട്ടുകാര്‍ക്ക് നേരെ ആയിരുന്നു ഗുണ്ടാ സംഘം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ നാലുപേർക്ക് വെട്ടേറ്റു.

കരിമകള്‍ വേളൂര്‍ സ്വദേശികളായ ആന്റോ ജോര്‍ജ്, ജിനു കുര്യാക്കോസ്, എല്‍ദോസ്, ജോജു എന്നിവരെയാണ് വെട്ടി പരിക്കേൽപ്പിച്ചത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ജിനു കുര്യാക്കോസിന് തലക്കും എല്‍ദോസ് കോണിച്ചോട്ടില്‍, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ക്ക് ശരീരത്തിലുമാണ് വെട്ടേറ്റത്. ഇവർ കരുമുകളിന് സമീപത്തെ ആശുപത്രിയില്‍ ചികിൽസയിലാണ്. കാല്‍പാദത്തിന് വെട്ടേറ്റ ആന്റോ ജോര്‍ജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലഹരി വസ്‌തുക്കള്‍ ഉപയോഗിച്ചെന്ന് സംശയിച്ച് കഴിഞ്ഞ ദിവസം കഞ്ചാവ് സംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്‌തിരുന്നു. ഇതിന്റെ പ്രതികാരമാണ് ഗുണ്ടാസംഘം തീര്‍ത്തതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ ഒരാൾ അറസ്‌റ്റിലായിട്ടുണ്ട്.

Most Read: ഷാന്‍ വധക്കേസ്; പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE