കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വർഷങ്ങളായി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി കാക്കവയൽ കാരക്കുന്നുമ്മൽ പ്രതീഷ്(43)നെയാണ് താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്. 17 വയസുകാരിയുടെ പരാതിയിലാണ് നടപടി.
നാലാം ക്ളാസിൽ പഠിക്കുമ്പോൾ മുതൽ പ്രതി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഭയത്തെ തുടർന്ന് പുറത്ത് പറയാതിരുന്ന പെൺകുട്ടി അടുത്ത കാലത്താണ് പീഡന വിവരം വെളിപ്പെടുത്തുന്നത്. തുടർന്ന് പ്രതീഷിനെ പോക്സോ ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Malabar News: കണ്ണൂരിൽ കിൻഫ്ര വ്യവസായ പാർക്കിന് വേണ്ടിയുള്ള ഭൂസർവേ ആരംഭിച്ചു