‘കെജിഎഫ്’ സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ‘സലാറി’ലെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായിക ശ്രുതി ഹാസന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടത്. പ്രഭാസാണ് ‘സലാറി’ൽ നായകനായി എത്തുന്നത്.
ശ്രുതിക്ക് പിറന്നാൾ സമ്മാനമായാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിൽ ‘ആദ്യ’ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.
View this post on Instagram
‘കെജിഎഫ്’ പരമ്പരയ്ക്ക് ശേഷം സംവിധായകന് പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും കൈകോർക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘സലാർ’. 20 ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ ബാക്കി ഭാഗങ്ങള്‍ 2022 ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും.
ഭുവൻ ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് രവി ബസ്രുറാണ്. ഈ വര്‍ഷം അവസാനത്തോടെ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
Most Read: മുഖസൗന്ദര്യം സംരക്ഷിക്കാൻ പരീക്ഷിക്കാം ഈ അഞ്ച് ഫേസ് പാക്കുകള്‍