തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80,089 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 16,012 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 43,087 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത് 27 പേർക്കുമാണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം 19.99%വും ചികിൽസയിലുള്ളത് 2,05,410 പേരുമാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 256
കണ്ണൂർ: 633
വയനാട്: 557
കോഴിക്കോട്: 1258
മലപ്പുറം: 750
പാലക്കാട്: 686
തൃശ്ശൂർ: 1357
എറണാകുളം: 2732
ആലപ്പുഴ: 1036
കോട്ടയം: 1502
ഇടുക്കി: 831
പത്തനംതിട്ട: 785
കൊല്ലം: 1696
തിരുവനന്തപുരം: 1933
സമ്പര്‍ക്ക രോഗികള്‍ 14,685 ഇന്നുണ്ട്. ഉറവിടം അറിയാത്ത 1140 രോഗബാധിതരും, 2,05,410 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 130 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 91.71 ശതമാനമാണ്. ഇന്നത്തെ 16,012 രോഗബാധിതരില്‍ 57 പേർ യാത്രാചരിത്രം ഉള്ളവരാണ്.
Related News: രാജ്യത്ത് പ്രതിദിന രോഗബാധ കുറയുന്നു; 24 മണിക്കൂറിൽ 58,077 രോഗബാധിതർ
ഇന്ന് കോവിഡില്‍ നിന്ന് മുക്തി നേടിയവര്‍ 43,087, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 5213, കൊല്ലം 6701, പത്തനംതിട്ട 2533, ആലപ്പുഴ 2959, കോട്ടയം 4135, ഇടുക്കി 1560, എറണാകുളം 6251, തൃശൂര്‍ 3132, പാലക്കാട് 1923, മലപ്പുറം 2207, കോഴിക്കോട് 2447, വയനാട് 1479, കണ്ണൂര്‍ 1814, കാസര്‍ഗോഡ് 733. ഇനി ചികിൽസയിലുള്ളത് 2,05,410. ഇതുവരെ ആകെ 61,13,257 പേര് കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 61,626 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള് 27 ആണ്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 251 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യ രംഗത്ത് നിന്ന് 130 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,57,327 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,50,089 പേര് വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെയ്നിലും 7,238 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1141 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Film News: രേവതി- കാജോള്‍ ചിത്രം ‘സലാം വെങ്കി’ ചിത്രീകരണം തുടങ്ങി