കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു- ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്.
കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങുകയും തൊണ്ടയിൽ കുടുങ്ങുകയുമായിരുന്നു. ഉടൻ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിൽസക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിൽസയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.
Most Read: ലഖിംപൂര്‍ ഖേരി കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി