റിസോർട്ട് പാട്ടത്തിന് നൽകി വഞ്ചിച്ച കേസ്; ബാബുരാജിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി

By Staff Reporter, Malabar News
baburaj-actor

കൊച്ചി: മൂന്നാറിലെ കയ്യേറ്റ ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി വഞ്ചിച്ച കേസില്‍ നടന്‍ ബാബുരാജിന്റെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞു. ബാബുരാജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോതമംഗലം സ്വദേശിയും വ്യവസായിയുമായ അരുണ്‍ കുമാറിന്റെ പരാതിയില്‍ അടിമാലി പോലീസാണ് കേസെടുത്തിരുന്നത്.

മൂന്നാര്‍ കമ്പിലൈനില്‍ ബാബുരാജിന്റെ ഉടമസ്‌ഥതയിലുളള വൈറ്റ് മിസ്‌റ്റ് റിസോര്‍ട്ട് അരുണ്‍ കുമാറിന് പാട്ടത്തിന് നല്‍കിയിരുന്നു. ഇയാളില്‍ നിന്ന് 40 ലക്ഷം രൂപ കരുതല്‍ ധനമായി ബാബുരാജ് വാങ്ങിയിരുന്നു. എന്നാല്‍ റിസോര്‍ട്ട് തുറക്കാന്‍ ലൈസന്‍സിനായി പള്ളിവാസല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും പട്ടയം സാധുവല്ലാത്തതിനാല്‍ ലൈസന്‍സ് നല്‍കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് മറുപടി നല്‍കി.

അരുണ്‍ കുമാര്‍ നടനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. ഈ റിസോര്‍ട്ടിനെതിരെ 2018ലും 2020ലും രണ്ടുതവണ റവന്യൂവകുപ്പ് കുടി ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെന്നും ഇതു മറച്ചുവെച്ചാണ് ബാബുരാജ് കരാറില്‍ ഏര്‍പ്പെട്ടതെന്നും അരുണ്‍ കുമാര്‍ ആരോപിച്ചു.

അതേസമയം, മൂന്നുലക്ഷം രൂപ മാസ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കിയാല്‍ 40 ലക്ഷം രൂപ തിരിച്ചു കൊടുക്കേണ്ടതില്ലെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നുമാണ് ബാബുരാജ് ഹൈക്കോടതിയെ അറിയിച്ചത്.

Read Also: ശ്രീനിവാസൻ വധം; പ്രതികൾ കേരളം വിട്ട് പോയിട്ടില്ലെന്ന് ഐജി അശോക് യാദവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE