കൊല്‍ക്കത്ത: ബംഗാളി ടെലിവിഷന്‍ നടി പല്ലവി ഡേ മരിച്ച നിലയിൽ. കൊല്ക്കത്തലയിലെ ഫ്ളാറ്റിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പല്ലവിയുടേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതകമാണെന്ന് ആരോപിച്ച് നടിയുടെ കുടുംബം രംഗത്തെത്തി.
ഗര്ഫയിലെ ഫ്ളാറ്റില്‍ ഞായറാഴ്ചയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടിയെ ഉടന്‍ ബാംഗൂര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥന് അറിയിച്ചു. ഫ്ളാറ്റില്‍ ആണ് സുഹൃത്തിനൊപ്പമാണ് പല്ലവി താമസിച്ചിരുന്നതെന്നും ഇയാളെ പോലീസ് ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു. ‘ആമി സിറാജെര് ബീഗം’ എന്ന ബംഗാളി ഷോയിലൂടെയാണ് പല്ലവി അഭിനയ രംഗത്തെത്തിയത്.
Most Read: അതിതീവ്ര മഴ മുന്നറിയിപ്പ്; കാരാപ്പുഴ അണക്കെട്ട് 17ന് തുറക്കും-ജാഗ്രതാ നിർദ്ദേശം