ബംഗാളി നടി ഫ്ളാറ്റില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് കുടുംബം

By News Bureau, Malabar News
Ajwa Travels

കൊല്‍ക്കത്ത: ബംഗാളി ടെലിവിഷന്‍ നടി പല്ലവി ഡേ മരിച്ച നിലയിൽ. കൊല്‍ക്കത്തലയിലെ ഫ്ളാറ്റിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പല്ലവിയുടേത് ആത്‌മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതകമാണെന്ന് ആരോപിച്ച് നടിയുടെ കുടുംബം രംഗത്തെത്തി.

ഗര്‍ഫയിലെ ഫ്ളാറ്റില്‍ ഞായറാഴ്‌ചയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടിയെ ഉടന്‍ ബാംഗൂര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്ന് ഒരു ഉദ്യോഗസ്‌ഥന്‍ അറിയിച്ചു. ഫ്ളാറ്റില്‍ ആണ്‍ സുഹൃത്തിനൊപ്പമാണ് പല്ലവി താമസിച്ചിരുന്നതെന്നും ഇയാളെ പോലീസ് ചോദ്യം ചെയ്‌തതായും റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു.

മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു. ‘ആമി സിറാജെര്‍ ബീഗം’ എന്ന ബംഗാളി ഷോയിലൂടെയാണ് പല്ലവി അഭിനയ രംഗത്തെത്തിയത്.

Most Read: അതിതീവ്ര മഴ മുന്നറിയിപ്പ്; കാരാപ്പുഴ അണക്കെട്ട് 17ന് തുറക്കും-ജാഗ്രതാ നിർദ്ദേശം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE