തൃശൂർ/കോഴിക്കോട്: തൃശൂരും കോഴിക്കോടും ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. തൃശൂർ ചിറ്റിലപ്പിള്ളിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പറപ്പൂർ പാണേങ്ങാടൻ വീട്ടിൽ നിജോ(22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
കോഴിക്കോട് മുക്കത്ത് ലോറിയും സ്കൂട്ടറും ഇടിച്ചു ഒരാൾ മരിച്ചു. പട്ടാമ്പി സ്വദേശി മുഹമ്മദ് ഷിബിൽ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഷമീമിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം.
Most Read: കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 4,270 പുതിയ കേസുകൾ